Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Worried

Palakkad

മ​ഴ​ക്കു​റ​വി​ൽ ക​ർ​ഷ​ക ആ​ശ​ങ്ക

വ​ട​ക്ക​ഞ്ചേ​രി: ഇ​ട​വ​മാ​സം അ​വ​സാ​ന​മാ​യി​ട്ടും കാ​ല​വ​ർ​ഷം മ​ടി​ച്ചു നി​ൽ​ക്കു​ന്ന​ത് കൃ​ഷി​പ്പ​ണി​ക​ൾ​ക്കു പ്ര​തി​സ​ന്ധി​യാ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ. ഒ​ന്നാം​വി​ള ന​ടീ​ലി​നാ​യി പാ​കി​യ വി​ത്ത് മു​ള​യ്ക്കാ​ൻ​പോ​ലും മ​ഴ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

മ​ഴ കി​ട്ടി​യി​ല്ലെ​ങ്കി​ൽ എ​ല്ലാ വി​ത്തു​ക​ളും മു​ള​ക്കി​ല്ല. അ​ത് ന​ടീ​ലി​ന് ഞാ​റ്റ​ടി​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന മം​ഗ​ല​ത്തെ ക​ണ്യാ​ർ​കു​ന്ന​ത്ത് മോ​ഹ​ന​ൻ പ​റ​ഞ്ഞു.

50 ഏ​ക്ക​റി​ലാ​ണ് മോ​ഹ​ന​ൻ ഇ​ക്കു​റി നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ യ​ഥാ​സ​മ​യം മ​ഴ​യി​ല്ലാ​ത്ത​ത് കൃ​ഷി എ​ന്താ​കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് മോ​ഹ​ന​നെ​പ്പോ​ലെ മ​റ്റു ക​ർ​ഷ​ക​ർ​ക്കു​മു​ള്ള​ത്.

നി​ലം ഒ​രു​ക്കാ​നും വെ​ള്ളം വേ​ണം. മു​മ്പൊ​ക്കെ വി​ഷു ക​ഴി​ഞ്ഞാ​ൽ പൊ​ടി വി​ത​യാ​ണ് പാ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പൊ​ടി​വി​ത ന​ട​ത്തി​യാ​ൽ ക​ള നി​റ​യും. പി​ന്നെ ക​ള​പ​റി​ക്കാ​ൻ വ​രു​ന്ന ഭീ​മ​മാ​യ കൂ​ലി ചെ​ല​വ് താ​ങ്ങാ​വു​ന്ന​ത​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

അ​തി​നാ​ലാ​ണ് ഒ​ന്നാം വി​ള​യും ന​ടീ​ലാ​ക്കി​യ​ത്. മ​ഴ ച​തി​ച്ചാ​ൽ എ​ല്ലാം താ​ളം തെ​റ്റും. കൂ​ർ​ക്ക, മ​ധു​ര​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ ത​ല​ന​ടീ​ൽ ന​ട​ത്തി​യ കൃ​ഷി​ക​ൾ​ക്കും മ​ഴ​ക്കു​റ​വ് ബു​ദ്ധി​മു​ട്ടാ​യി​ട്ടു​ണ്ട്.

എ​ല്ലാം ന​ന​ച്ചു വ​ള​ർ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പും ഡെ​ഡ് ലൈ​നി​ലാ​ണ്. ജൂ​ൺ മാ​സ​മാ​ദ്യം ഡാം ​നി​റ​ഞ്ഞ് ഷ​ട്ട​ർ തു​റ​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ലൊ​ന്നാ​ണ് മം​ഗ​ലം​ഡാം.

എ​ന്നാ​ൽ ഇ​ത്ത​വ​ണ മം​ഗ​ലം​ഡാ​മി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടി​ല്ല.66.36 മീ​റ്റ​റാ​ണ് ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ്. സ​മു​ദ്ര​നി​ര​പ്പു​മാ​യി ക​ണ​ക്കാ​ക്കു​മ്പോ​ൾ ഡാ​മി​ലു​ള്ള വെ​ള്ളം വെ​റും മൂ​ന്നു​മീ​റ്റ​റി​ൽ കൂ​ടു​ത​ലേ ഉ​ള്ളു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണി​തെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഗോ​കു​ൽ പ​റ​ഞ്ഞു.
തോ​ട്ടം മേ​ഖ​ല​യ്ക്കും മ​ഴ​ക്കു​റ​വ് ദോ​ഷ​ക​ര​മാ​കും. റ​ബ​ർ​കൃ​ഷി ആ​ദാ​യ​ക​ര​മാ​ക​ണ​മെ​ങ്കി​ലും ന​ല്ല മ​ഴ പെ​യ്ത് ഭൂ​മി ത​ണു​ക്ക​ണം.

Latest News

Corehub Up